Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dhyan Sreenivasan

വി​സി​റ്റ​ർ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി

ഉ​ർ​വ​ശി, ന​വ്യാ നാ​യ​ർ, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി രാ​ഹു​ൽ മു​ര​ളീ​ധ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന വി​സി​റ്റ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യും സ്വി​ച്ചോ​ൺ ക​ർ​മ​വും എ​റ​ണാ​കു​ളം ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ഹാ​ളി​ൽ ന​ട​ത്തി.

ജ​ന​പ്രി​യ നാ​യ​ക​ൻ ദി​ലീ​പ് ഭ​ദ്ര​ദീ​പം തെ​ളി​ച്ച് ച​ട​ങ്ങി​ന് തു​ട​ക്കം കു​റി​ച്ചു. ദി​ലീ​പ് ചി​ത്ര​ത്തി​ന്‍റെ സ്വി​ച്ച് ഓ​ൺ ക​ർ​മം നി​ർ​വ​ഹി​ച്ച​പ്പോ​ൾ പ്ര​ശ​സ്ത നി​ർ​മാ​താ​വ് ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ ആ​ദ്യ ക്ലാ​പ്പ​ടി​ച്ചു. ചി​ത്ര​ത്തി​ന്‍റെ മോ​ഷ​ൻ ടൈ​റ്റി​ൽ പോ​സ്റ്റ​ർ പ്ര​ശ​സ്ത ന​ട​ൻ അ​ജു വ​ർ​ഗീ​സ് റി​ലീ​സ് ചെ​യ്തു.

മേ​ജ​ർ ര​വി, ന​വ്യ നാ​യ​ർ, അ​ജു വ​ർ​ഗീ​സ്, ഭ​ഗ​ത് മാ​നു​വ​ൽ, ഡോ. ​റോ​ണി, സ​ന്ദീ​പ് സേ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ചു.

റി​ലീ​സാ​യ നി​ഗൂ​ഢ​ത​യും ത്രി​ല്ലിം​ഗും നി​റ​ഞ്ഞ ഈ ​ഹൊ​റ​ർ ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ ഇ​തി​നോ​ട​കം ത​ന്നെ പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി​ക്ക​ഴി​ഞ്ഞു. ഔ​റി​ക ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ അ​ബ്ദു​ൾ ഗ​ഫൂ​ർ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം നീ​തു മാ​ത്യു എ​ഴു​തു​ന്നു.

ഇ​എം​കെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. മ​നു മ​ഞ്ജി​ത് എ​ഴു​തി​യ വ​രി​ക​ൾ​ക്ക് അ​രു​ൺ മു​ര​ളീ​ധ​ര​ൻ സം​ഗീ​തം പ​ക​രു​ന്നു. എ​ഡി​റ്റിം​ഗ്-​നി​ധി​ൻ രാ​ജ് അ​റോ​ൾ, കോ ​പ്രൊ​ഡ്യൂ​സേ​ഴ്സ്-​അ​നൂ​പ് ഹോ​ർ​മി​സ്, അ​നി​ൽ ത​മാ​ലം, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​സു​കു​മാ​ർ തെ​ക്കേ​പ്പാ​ട്ട്, മേ​ക്ക​പ്പ്-​റോ​ണ​ക്സ് സേ​വ്യ​ർ, ആ​ർ​ട്ട്-​അ​സീ​സ് ക​രു​വാ​ര​ക്കു​ണ്ട്, സൗ​ണ്ട് ഡി​സൈ​ൻ-​ജ​യ​ദേ​വ​ൻ ച​ക്കാ​ട​ത്ത്, കോ​സ്റ്റ്യൂം-​സു​ജി​ത്ത് മ​ട്ട​ന്നൂ​ർ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- സ​ജീ​വ് ച​ന്തി​രൂ​ർ, ഫൈ​ന​ൽ മി​ക്സ്-​എം.​ആ​ർ. രാ​ജാ​കൃ​ഷ്ണ​ൻ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​അ​നി​ൽ ഏ​ബ്ര​ഹാം, പ​ബ്ലി​സി​റ്റി ഡി​സൈ​ന​ർ-​ആ​ന്‍റ​ണി സ്റ്റീ​ഫ​ൻ, പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.

Movies

എ​വി​ടെ നോ​ക്കി​യാ​ലും കാ​മ​റ​യും മൊ​ബൈ​ലു​ക​ളും, പ്രി​യ​പ്പെ​ട്ട ഒ​രാ​ൾ ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ത്തി​ന്‍റെ സ്വ​കാ​ര്യ​ത​യെ മാ​നി​ക്ക​ണം: സു​പ്രി​യ

ശ്രീ​നി​വാ​സ​ന്‍റെ മ​ര​ണാ​ന​ന്ത​ര​ച​ട​ങ്ങു​ക​ളും വ​രു​ന്ന താ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളു​മെ​ല്ലാം വീ​ഡി​യോ​യി​ലും കാ​മ​റ​യി​ലും പ​ക​ർ​ത്താ​ൻ മ​ത്സ​രി​ക്കു​ന്ന​തി​നെ​തി​രെ സു​പ്രി​യ മേ​നോ​ൻ.

പ്രി​യ​പ്പെ​ട്ട ഒ​രാ​ൾ ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ത്തി​ന്‍റെ സ്വ​കാ​ര്യ​ത​യെ മാ​നി​ക്ക​ണ​മെ​ന്നും മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കി​ട​യി​ലെ തി​ര​ക്കും മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗ​വും അ​തി​രു​ക​ട​ക്കു​ന്നു​വെ​ന്നും സു​പ്രി​യ കു​റി​ച്ചു. ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ സു​പ്രി​യ​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം.

ദുഃ​ഖം എ​ന്ന​ത് തി​ക​ച്ചും വ്യ​ക്തി​പ​ര​മാ​യ ഒ​രു വി​കാ​ര​മാ​ണ്. പ്രി​യ​പ്പെ​ട്ട ഒ​രാ​ളു​ടെ വി​യോ​ഗ​ത്തി​ൽ ശാ​ന്ത​മാ​യി ഒ​ന്ന് വി​ല​പി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത വി​ധം ഒ​രു കു​ടും​ബം ശ്വാ​സം​മു​ട്ടു​ന്ന​ത് കാ​ണു​ന്ന​ത് ഏ​റെ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.

എ​വി​ടെ നോ​ക്കി​യാ​ലും കാ​മ​റ​ക​ളും മൊ​ബൈ​ൽ ഫോ​ണു​ക​ളും മാ​ത്രം. കോ​ണു​ക​ളി​ൽ നി​ന്ന് സെ​ൽ​ഫി എ​ടു​ക്കു​ന്ന​വ​ർ, വി​ലാ​പ​യാ​ത്ര​യി​ലേ​ക്ക് എ​ത്തു​ന്ന സി​നി​മാ താ​ര​ങ്ങ​ളെ ചൂ​ണ്ടി​ക്കാ​ട്ടി സം​സാ​രി​ക്കു​ന്ന​വ​ർ.

എ​ത്തു​ന്ന​വ​രി​ലാ​ക​ട്ടെ പ​ല​രും ത​ങ്ങ​ളു​ടെ പ്രി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ വേ​ർ​പാ​ടി​ൽ ദുഃ​ഖി​ക്കു​ന്ന​വ​രാ​ണ്. മ​രി​ച്ചു​പോ​യ​വ​ർ​ക്കും അ​വ​ർ ബാ​ക്കി​വെ​ച്ചു പോ​യ​വ​ർ​ക്കും കു​റ​ച്ചു​കൂ​ടി മ​ര്യാ​ദ ന​മ്മ​ൾ ന​ൽ​കേ​ണ്ട​ത​ല്ലേ?

ജീ​വി​ത​ത്തി​ന്‍റെ ഓ​രോ നി​മി​ഷ​വും വെ​റു​മൊ​രു കാ​ഴ്ച​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​ത്ര​യും വ​ലി​യൊ​രു ദു​ര​ന്ത​ത്തി​ന് ന​ടു​വി​ൽ നി​ൽ​ക്കു​ന്ന ആ ​കു​ടും​ബ​ത്തി​ന്‍റെ വേ​ദ​ന എ​നി​ക്ക് ചി​ന്തി​ക്കാ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ല. ന​മ്മ​ൾ സ്വ​യം ഒ​ന്ന് ചി​ന്തി​ക്കാ​നും തി​രു​ത്താ​നും ത​യ്യാ​റാ​കേ​ണ്ട​ത​ല്ലേ? എ​ത്ര​ത്തോ​ളം വാ​ർ​ത്താ പ്രാ​ധാ​ന്യം ന​ൽ​ക​ണം എ​ന്ന​തി​നൊ​രു പ​രി​ധി​യി​ല്ലേ?

പ്രി​യ​പ്പെ​ട്ട ഒ​രാ​ളോ​ട് വി​ട​പ​റ​യാ​ൻ ശ്ര​മി​ക്കു​ന്ന ത​ക​ർ​ന്നു​പോ​യ ഒ​രു കു​ടും​ബ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ എ​ല്ലാ​വ​രും കാ​ണു​ന്ന രീ​തി​യി​ൽ ത​ത്സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്യു​ക​യും അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ ന​ട​ക്കു​ന്നി​ട​ത്ത് ഇ​ങ്ങ​നെ ത​ടി​ച്ചു​കൂ​ടു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ടോ?’ സു​പ്രി​യ മേ​നോ​ൻ കു​റി​ച്ചു.

Movies

ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​ചോ​ദ​നം എ​ന്‍റെ അ​ച്ഛ​നാ​ണ്; ശ്രീ​നി​വാ​സ​ൻ മ​രി​ക്കു​ന്ന​തി​ന് ത​ലേ​ന്ന് ധ്യാ​ൻ ന​ട​ത്തി​യ പ്ര​സം​ഗം

ശ്രീ​നി​വാ​സ​ൻ മ​രി​ക്കു​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സം ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ തൃ​ശൂ​രി​ൽ ഒ​രു സ്കൂ​ൾ വാ​ർ​ഷി​ക​ത്തി​ലാ​യി​രു​ന്നു. രാ​ത്രി ന​ട​ന്ന വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു താ​രം. ആ ​പ്ര​സം​ഗ​ത്തി​ൽ ധ്യാ​ൻ ഏ​റ്റ​വും കൂ​ടു​ത​ൽ സം​സാ​രി​ച്ച​ത് ത​ന്‍റെ പി​താ​വി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു എ​ന്ന​താ​യി​രു​ന്നു അ​തി​ലെ യാ​ദൃ​ശ്ചി​ക​ത.

ത​നി​ക്ക് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​ചോ​ദ​നം ത​ന്‍റെ അ​ച്ഛ​നാ​ണ് എ​ന്നാ​ണ് പ​ഴു​വി​ൽ ഗോ​കു​ലം പ​ബ്ലി​ക് സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ ധ്യാ​ൻ പ​റ​ഞ്ഞ​ത്. ത​ന്‍റെ ജീ​വി​ത​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ൻ​സ്പി​രേ​ഷ​ൻ ന​ൽ​കി​യ വ്യ​ക്തി അ​ച്ഛ​നാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ​ജീ​വി​ത​യാ​ത്ര അ​തി​ശ​യി​പ്പി​ക്കു​ന്ന​താ​ണെ​ന്നും ധ്യാ​ൻ വേ​ദി​യി​ൽ പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ ആ ​വാ​ക്കു​ക​ൾ പ​റ​ഞ്ഞ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ അ​ച്ഛ​ൻ ഈ ​ലോ​ക​ത്തോ​ട് വി​ട​പ​റ​യു​മെ​ന്ന് ധ്യാ​ൻ ക​രു​തി​യി​രു​ന്നി​ല്ല. അ​ച്ഛ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട് പൊ​ട്ടി​ക്ക​ര​ഞ്ഞ ധ്യാ​നി​ന്‍റെ ക​ണ്ട് മ​ല​യാ​ളി​ക​ളു​ടെ ഉ​ള്ളു​ല​ഞ്ഞു.

ഒ​രാ​ളു​ടെ ഓ​ട്ടോ​ബ​യോ​ഗ്ര​ഫി​യാ​ണ്, അ​തി​ൽ കു​റ​ച്ചു സാ​ധ​ന​ങ്ങ​ളൊ​ക്കെ ഞാ​ൻ വാ​യി​ച്ചു. നി​ന​ക്ക് പ്ര​ചോ​ദ​നം കി​ട്ടു​വാ​നു​ള്ള​ത്, ന​മു​ക്ക് ഇ​ന്ന​ത്തെ കാ​ല​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ വേ​ണ്ട​ത് പ്ര​ചോ​ദ​ന​മാ​ണ്. ഞാ​ൻ അ​ത് വാ​യി​ച്ച​പ്പോ​ൾ കു​റ​ച്ച് മോ​ട്ടി​വേ​റ്റ​ഡ് ആ​യി.

ന​മു​ക്ക് ന​മ്മു​ടെ ചു​റ്റു​പാ​ടു​ക​ളി​ൽ നി​ന്ന് പ്ര​ചോ​ദ​നം കി​ട്ടും. പ​ക്ഷെ ന​മു​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​ചോ​ദ​നം കി​ട്ടു​ന്ന​ത് ന​മ്മു​ടെ ചു​റ്റു​മു​ള്ള ആ​ൾ​ക്കാ​രി​ൽ നി​ന്നോ ന​മ്മ​ൾ ക​ണ്ട മ​നു​ഷ്യ​ന്മാ​രി​ൽ നി​ന്നോ ഒ​ക്കെ ആ​യി​രി​ക്കും. എ​നി​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ൻ​സ്പി​രേ​ഷ​ൻ കി​ട്ടി​യ​ത് എ​ന്‍റെ അ​ച്ഛ​നി​ൽ നി​ന്നാ​ണ്. എ​ന്‍റെ അ​ച്ഛ​ൻ പ​റ​ഞ്ഞ ക​ഥ​ക​ളി​ൽ അ​ദ്ദേ​ഹം ജീ​വി​ച്ച ജീ​വി​ത​മാ​ണ്.

മ​ല​ബാ​റി​ലെ ത​ല​ശേ​രി പോ​ലെ​യു​ള്ള സ്ഥ​ല​ത്തു​നി​ന്ന് ചെ​ന്നൈ​യി​ൽ വ​ന്ന്, സി​നി​മ​യി​ൽ വ​ന്ന്, അ​വി​ടെ ഒ​രു രീ​തി​യി​ലും ര​ക്ഷ​പെ​ടി​ല്ല എ​ന്ന് മ​ന​സി​ലാ​യി അ​ഭി​ന​യി​ക്കാ​ൻ വ​ന്ന ഒ​രാ​ളാ​ണ്. അ​വി​ടെ നി​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു സ​ഞ്ചാ​ര​മു​ണ്ട്, അ​ത് വ​ള​രെ വ​ലു​താ​ണ്.

അ​ദ്ദേ​ഹ​ത്തി​ന് ഒ​രു പ്രി​വി​ലേ​ജും ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​നി​ക്ക് എ​ല്ലാ പ്രി​വി​ലേ​ജു​ക​ളും ഉ​ണ്ട്, ഞാ​ൻ ശ്രീ​നി​വാ​സ​ന്‍റെ മ​ക​നാ​ണ്, നെ​പ്പോ കി​ഡ് ആ​ണ്. പ​ക്ഷെ ഇ​തൊ​ന്നും ഇ​ല്ലാ​ത്ത അ​ദ്ദേ​ഹ​ത്തി​ന്‍റെ യാ​ത്ര എ​ന്നെ ഒ​രു​പാ​ട് പ്ര​ചോ​ദി​പ്പി​ച്ചി​ട്ടു​ണ്ട്. 

അ​ങ്ങ​നെ വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഞാ​ൻ പ​ഠി​ക്കാ​നാ​യി ചെ​ന്നൈ​യി​ലേ​ക്ക് വ​ന്ന​പ്പോ​ൾ, അ​ച്ഛ​ൻ സ്ഥി​ര​മാ​യി ചെ​ന്നൈ​യി​ൽ മീ​റ്റിം​ഗു​ക​ൾ​ക്കും പ്രോ​ഗ്രാ​മു​ക​ൾ​ക്കു​മൊ​ക്കെ പോ​യി​രു​ന്ന​ത് എ​പ്പോ​ഴും ഒ​രു ഹോ​ട്ട​ലി​ലാ​ണ്. അ​ശോ​ക് ന​ഗ​റി​ലെ ഗോ​കു​ലം എ​ന്ന ഹോ​ട്ട​ൽ. ഈ ​ഹോ​ട്ട​ൽ ആ​രു​ടെ​യാ​ണെ​ന്നോ എ​ന്താ​ണെ​ന്നോ എ​നി​ക്ക് അ​റി​യി​ല്ല. 

കോ​ട​മ്പാ​ക്ക​ത്ത് ബ്രി​ഡ്ജ് ക​യ​റു​ന്ന സ​മ​യ​ത്ത് വ​ലി​യ അ​ക്ഷ​ര​ത്തി​ൽ സൈ​ഡി​ൽ എ​ഴു​തി വ​ച്ചി​ട്ടു​ണ്ട് ശ്രീ ​ഗോ​കു​ലം ചി​റ്റ്‌​സ്. അ​ച്ഛ​ൻ ഇ​ട​യ്ക്കി​ടെ ഈ ​ഹോ​ട്ട​ലി​ൽ പോ​കു​ന്ന സ​മ​യ​ത്ത് ഞാ​ൻ ആ​ദ്യ​മാ​യി അ​ച്ഛ​ന്‍റെ വാ​യി​ൽ നി​ന്ന് ഗോ​കു​ലം ഗോ​പാ​ല​ൻ എ​ന്ന പേ​ര് കേ​ട്ടു. അ​ച്ഛ​ൻ അ​ന്ന് പ​റ​ഞ്ഞു ഇ​ദ്ദേ​ഹം ന​മ്മു​ടെ നാ​ട്ടു​കാ​ര​നാ​ണ്, വ​ട​ക​ര​ക്കാ​ര​നാ​ണ് എ​ന്ന്. ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞു.

 

Movies

വി​യോ​ഗ​വാ​ർ​ത്ത​യ​റി​ഞ്ഞ​ത് ലൊ​ക്കേ​ഷ​നി​ൽ വ​ച്ച്, പൊ​ട്ടി​ക്ക​ര​ഞ്ഞ് ധ്യാ​ൻ, ചേ​ർ​ത്തു​പി​ടി​ച്ച് അ​മ്മ

അ​ച്ഛ​ന്‍റെ ചേ​ത​ന​യ​റ്റ മൃ​ത​ദേ​ഹം ക​ണ്ട് പൊ​ട്ടി​ക്ക​ര​ഞ്ഞ് ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ. അ​ന്ത്യ​സ​മ​യ​ത്ത് അ​ടു​ത്തി​ല്ലാ​തി​രു​ന്ന ധ്യാ​ൻ 11.30ടെ​യാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട്ടാ​യി​രു​ന്നു ധ്യാ​ൻ.
‌അ​ച്ഛ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട് ക​ര​ച്ചി​ല​ട​ക്കാ​നാ​കാ​തെ ധ്യാ​ൻ പൊ​ട്ടി​ക്ക​ര​ഞ്ഞു. ശേ​ഷം അ​മ്മ​യെ ചേ​ർ​ത്തു​പി​ടി​ച്ച് വി​ങ്ങി​ക്ക​ര​യു​ക​യാ​യി​രു​ന്നു. 

രാ​വി​ലെ ധ്യാ​ൻ വീ​ട്ടി​ൽ ഇ​ല്ലാ​യി​രു​ന്നു. അ​തി​നാ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് ശ്രീ​നി​വാ​സ​നൊ​പ്പം ഭാ​ര്യ വി​മ​ല​യും ഡ്രൈ​വ​റു​മാ​ണ് പോ​യ​ത്. ചെ​ന്നൈ​യി​ലേ​യ്ക്ക് പോ​കാ​നാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മൂ​ത്ത മ​ക​ൻ വി​നീ​ത് അ​ച്ഛ​ന്‍റെ വി​യോ​ഗ​വാ​ർ​ത്ത അ​റി​ഞ്ഞ​ത്. ഉ​ട​നെ താ​രം ആ​ശു​പ​ത്രി​യി​ലെ​ത്തി.

ധ്യാ​നി​ന്‍റെ ജ​ന്മ​ദി​ന​മാ​യ ഡി​സം​ബ​ർ 20-നാ​ണ് ശ്രീ​നി​വാ​സ​ൻ വി​ട​പ​റ​ഞ്ഞ​തെ​ന്ന​തും വേ​ദ​നാ​ജ​ന​ക​മാ​ണ്. 

ഡ​യാ​ലി​സി​സി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്നാ​ണ് ശ്രീ​നി​വാ​സ​ന്‍റെ അ​ന്ത്യം സം​ഭ​വി​ച്ച​ത്. ഇ​ന്നു രാ​വി​ലെ 8,30-ടെ ​ആ​യി​രു​ന്നു അ​ന്ത്യം.

 

 

Movies

മെ​സി​യെ നേ​രി​ട്ടു കാ​ണാ​നു​ള്ള അ​വ​സ​രം പോ​ലും വേ​ണ്ടെ​ന്ന് വെ​ച്ച​ത് ന​വ്യ​യ്ക്ക് വേ​ണ്ടി, മെ​സി​യേ​ക്കാ​ൾ വ​ലു​താ​ണ് ന​വ്യ; ചി​രി​പ്പി​ച്ച് ധ്യാ​ൻ

ന​വ്യ നാ​യ​രോ​ടു​ള്ള ത​ന്‍റെ ഇ​ഷ്ട​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞ് വീ​ണ്ടും ത​മാ​ശ​ക​ളി​ൽ നി​റ​ഞ്ഞ് ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ. മും​ബൈ​യി​ൽ വ​ന്ന മെ​സി​യെ കാ​ണാ​ൻ പോ​കു​ന്നു​ണ്ടോ അ​തോ ന​വ്യ​യ്ക്കൊ​പ്പ​മു​ള്ള പ​രി​പാ​ടി​യാ​ണോ വ​ലു​തെ​ന്ന ചോ​ദി​ച്ച കൂ​ട്ടു​കാ​ര​നോ​ട് ന​വ്യ​യാ​ണ് വ​ലു​തെ​ന്ന് പ​റ​ഞ്ഞെ​ന്ന് ധ്യാ​ൻ പ​റ​ഞ്ഞ​താ​ണ് എ​ല്ലാ​വ​രി​ലും ചി​രി​യു​ണ​ർ​ത്തി​യ​ത്.

ഫു​ട്ബോ​ൾ താ​രം ല​യ​ണ​ൽ മെ​സി​യെ നേ​രി​ട്ടു കാ​ണാ​നു​ള്ള അ​വ​സ​രം പോ​ലും വേ​ണ്ടെ​ന്നു വ​ച്ച​ത് ന​വ്യ നാ​യ​ര്‍​ക്കു വേ​ണ്ടി​യാ​യി​രു​ന്നു​വെ​ന്ന് ധ്യാ​ൻ പ​റ​യു​ക​യു​ണ്ടാ​യി. കൊ​ട്ടാ​ര​ക്ക​ര​യി​ൽ ഒ​രു ഉ​ദ്ഘാ​ട​ന​ത്തി​ന് എ​ത്തി​യ​താ​യി​രു​ന്നു ധ്യാ​നും ന​വ്യ​യും.

ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ​യി​ൽ മെ​സി വ​ന്നു പോ​യ​ത് ന​മ്മ​ളെ​ല്ലാം ക​ണ്ടി​ട്ടു​ണ്ടാ​കും. ഇ​വി​ടെ വ​ച്ച് പ​റ​യു​ന്ന​ത് ചി​ല​പ്പോ​ൾ ക​ള്ള​മാ​യി​ട്ട് തോ​ന്നും. പ​ക്ഷേ സ​ത്യ​മാ​ണ്. സം​ഘാ​ട​ക​രി​ൽ ഒ​രാ​ളാ​യ കൂ​ട്ടു​കാ​ര​ൻ മെ​സി​യെ കാ​ണാ​ൻ ഒ​ര​വ​സ​രം ത​രാ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു.

അ​പ്പോ​ൾ ഞാ​ൻ പ​റ​ഞ്ഞു, വ​രാ​ൻ പ​റ്റി​ല്ല കൊ​ട്ടാ​ര​ക്ക​ര​യി​ൽ ഒ​രു ഉ​ദ്ഘാ​ട​ന​മു​ണ്ടെ​ന്ന്. മെ​സി​യെ​ക്കാ​ൾ വ​ലു​താ​ണോ നി​ന​ക്ക് ന​വ്യ എ​ന്ന് അ​വ​ൻ ചോ​ദി​ച്ചു. അ​തേ എ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞു. ഞാ​ൻ ഈ ​വേ​ദി പ​ങ്കി​ടു​ന്ന​ത് മ​ല​യാ​ള സി​നി​മ​യി​ലെ ഒ​രു ഗോ​ട്ട് നാ​യി​ക​യു​മാ​യാ​ണ്.

എ​ന്‍റെ പ​ഴ​യൊ​രു ഇ​ന്‍റ​ർ​വ്യു ഉ​ണ്ട്. അ​ച്ഛ​നൊ​പ്പ​മു​ള്ള​ത്. അ​തി​ലൂ​ട​യാ​ണ് എ​ന്‍റെ ഇ​ന്‍റ​ർ​വ്യു ക​രി​യ​ർ ആ​രം​ഭി​ക്കു​ന്ന​ത്. ആ ​അ​ഭി​മു​ഖ​ത്തി​ൽ ക​ല്യാ​ണം ക​ഴി​ക്കാ​ൻ ഒ​രു​പാ​ട് ആ​ഗ്ര​ഹി​ച്ച ആ​ളാ​ണ് ന​വ്യ നാ​യ​ർ എ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞി​രു​ന്നു.

അ​ന്ന​ത്തെ​ക്കാ​ല​ത്ത് ന​വ്യ നാ​യ​ർ, കാ​വ്യ മാ​ധ​വ​ൻ അ​ല്ലെ​ങ്കി​ൽ മീ​ര ജാ​സ്മി​ൻ. ഇ​വ​രി​ൽ മൂ​ന്ന് പേ​രി​ൽ ഒ​രാ​ളെ ക​ല്യാ​ണം ക​ഴി​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു എ​ന്‍റെ ല​ക്ഷ്യം. പ​ക്ഷേ അ​ത് ന​ട​ന്നി​ല്ല. എ​നി​ക്ക് മെ​സി​യെ​ക്കാ​ൾ അ​ല്ലെ​ങ്കി​ൽ മ​റ്റാ​രെ​ക്കാ​ളും വ​ലു​ത് ന​വ്യ​യാ​ണ് എ​ന്നാ​യി​രു​ന്നു ധ്യാ​ന്‍ ര​സ​ക​ര​മാ​യി പ​റ​ഞ്ഞ​ത്.

ധ്യാ​നി​ന്‍റെ വാ​ക്കു​ക​ൾ കേ​ട്ട് ചി​രി​യ​ട​ക്കാ​ൻ പാ​ടു​പെ​ടു​ന്ന ന​വ്യ​യെ കാ​ണാം. ധ്യാ​നും ത​ന്‍റെ മ​ക​ന്‍ സാ​യി​യും ഏ​ക​ദേ​ശം ഒ​രു സ്വ​ഭാ​വ​മു​ള്ള​വ​രാ​ണെ​ന്നാ​യി​രു​ന്നു ന​വ്യ​യു​ടെ മ​റു​പ​ടി.

ധ്യാ​നെ​പ്പോ​ലെ ത​ന്നെ ക​ളി​യാ​ക്കാ​ൻ മ​ക​ന്‍ മി​ടു​ക്ക​നാ​ണെ​ന്നും സാ​യി​യു​മൊ​ത്തു​ള്ള ത​ന്‍റെ വീ​ഡി​യോ​യി​ലും ധ്യാ​നി​നെ ചേ​ർ​ത്തു​ള്ള ക​മ​ന്‍റു​ക​ൾ വ​രാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും ന​വ്യ പ​റ​ഞ്ഞു.

ശ്രീ​നി​വാ​സ​ന്‍റെ ഒ​രു പ​ഴ​യ​കാ​ല അ​ഭി​മു​ഖം അ​ടു​ത്തി​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. 15 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള ആ ​വി​ഡി​യോ​യി​ൽ അ​ന്ന​ത്തെ ഏ​റ്റ​വും തി​ര​ക്കു​ള്ള നാ​യി​ക​മാ​രി​ലൊ​രാ​ളാ​യി​രു​ന്ന ന​വ്യ നാ​യ​രോ​ട് ത​നി​ക്ക് ക്ര​ഷ് ഉ​ണ്ടെ​ന്ന് കു​ഞ്ഞു ധ്യാ​ൻ പ​റ​ഞ്ഞ​ത് വൈ​റ​ലാ​യി​രു​ന്നു.

Movies

ധ്യാ​ൻ ശ്രീ​നി​വാ​സ​ന്‍റെ നാ​യി​ക​യാ​യി ഉ​ർ​വ​ശി​യു​ടെ മ​ക​ൾ തേ​ജാ​ല​ക്ഷ്മി

റെ​ജി പ്രഭാകരൻ സം​വി​ധാ​നം ചെ​യ്യു​ന്ന കാ​ഞ്ചി മാ​ല എ​ന്ന ചി​ത്ര​ത്തി​ൽ ധ്യാ​ൻ ശ്രീ​നി​വാ​സ​ന്‍റെ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത് തേ​ജാ ല​ക്ഷ്മി. ശ്രേ​യാ​നി​ധി ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ രാ​ജേ​ഷ് നാ​യ​ർ, ശ്രേ​യാ​നി​ധി എ​ന്നി​വ​ർ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ നി​ന്നും ന​ഷ്ട​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ​ല ജീ​വി​ത മൂ​ല്യ​ങ്ങ​ളും തി​രി​ച്ചു പി​ടി​ക്കാ​നു​ള്ള ഉ​ദ്യ​മ​ത്തി​ന്‍റെ സ​ന്ദേ​ശം ഉ​ൾ​ക്കൊ​ള്ളു​ന്ന ചി​ത്ര​മാ​ണ്.

മി​ക​ച്ച സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യു​ള്ള ചി​ത്ര​മെ​ന്ന് പ്ര​ശം​സ നേ​ടി​യ സു​ഖ​മാ​യി​രി​ക്ക​ട്ടെ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം റെ​ജി പ്ര​ഭാ​ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മെ​ന്ന നി​ല​യി​ലും കാ​ഞ്ചി​മാ​ല എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രാ​ധാ​ന്യം വ​ർ​ധി​ക്കു​ന്നു.

അ​ജു വ​ർ​ഗീ​സ്, സി​ദ്ദീ​ഖ്, ഇ​ന്ദ്ര​ൻ​സ്, സു​ധീ​ർ ക​ര​മ​ന, കു​ട​ശ​നാ​ട് ക​ന​കം, ശോ​ഭാ മോ​ഹ​ൻ എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ലെ​ത്തു​ന്നു. ക​ഥ - ഭാ​നു ഭാ​സ്ക്ക​ർ. ഗാ​ന​ങ്ങ​ൾ - റ​ഫീ​ഖ് അ​ഹ​മ്മ​ദ്. സം​ഗീ​തം - ബി​ജി​പാ​ൽ, ര​മേ​ഷ് നാ​രാ​യ​ണ​ൻ, ഛായാ​ഗ്ര​ഹ​ണം- പ്ര​ദീ​പ് നാ​യ​ർ, എ​ഡി​റ്റിം​ഗ് - സി​യാ​ൻ ശ്രീ​കാ​ന്ത്, ക​ലാ​സം​വി​ധാ​നം - രാ​ജീ​വ് കോ​വി​ല​കം. മേ​ക്ക​പ്പ് - പ​ട്ട​ണം ഷാ. ​കോ​സ്റ്റ്യും ഡി​സൈ​ൻ - ഇ​ന്ദ്ര​ൻ​സ് ജ​യ​ൻ. സ്റ്റി​ൽ​സ് - അ​ജേ​ഷ്, കോ​ഡ​യ​റ​ക്ട​ർ - ഷി​ബു ഗം​ഗാ​ധ​ര​ൻ. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ഹാ​രി​സ​ൺ. ഡി​സൈ​ൻ പ്ര​മേ​ഷ്പ്ര​ഭാ​ക​ർ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ഹ​രി വെ​ഞ്ഞാ​റ​മൂ​ട്.

ജ​നു​വ​രി പ​തി​നാ​ലി​ന് ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം വാ​ഗ​മ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പൂ​ർ​ത്തി​യാ​കും. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Movies

കാ​ഞ്ചി​മാ​ല ചി​ത്ര​ത്തി​ന് തു​ട​ക്ക​മാ​യി; നാ​യ​ക​ൻ ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ

ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ നാ​യ​ക​നാ​കു​ന്ന ചി​ത്രം കാ​ഞ്ചി​മാ​ല​യു​ടെ പൂ​ജ​യും സ്വി​ച്ച് ഓ​ൺ ക​ർ​മ​വും  തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ച് ന​ട​ന്നു. ശ്രേ​യ​നി​ധി ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ രാ​ജേ​ഷ് നാ​യ​ർ, ശ്രേ​യ, നി​ധി എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ച്ച് റെ​ജി പ്ര​ഭാ​ക​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് കാ​ഞ്ചി​മാ​ല.

മ​ന്ത്രി കെ. ​എ​ൻ ബാ​ല​ഗോ​പാ​ൽ  ഭ​ദ്ര​ദീ​പം തെ​ളി​ച്ച് ചി​ത്ര​ത്തി​ന്‍റെ പൂ​ജാ ച​ട​ങ്ങു​ക​ൾ​ക്ക് ആ​രം​ഭം കു​റി​ച്ചു. മു​ൻ സ്പീ​ക്ക​ർ വി​ജ​യ​കു​മാ​ർ, മു​ൻ​മ​ന്ത്രി സു​രേ​ന്ദ്ര​ൻ പി​ള്ള, ക​ല്ലി​യൂ​ർ ശ​ശി, ഇ​ന്ദ്ര​ൻ​സ്, സു​ധീ​ർ ക​ര​മ​ന, നെ​ൽ​സ​ൺ, കൊ​ട​ശ​നാ​ട് ക​ന​കം, സം​വി​ധാ​യ​ക​രാ​യ  ജി.​എ​സ്. വി​ജ​യ​ൻ, ടി.​സു​രേ​ഷ് ബാ​ബു, ക​ലാ​ധ​ര​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഡ​യ​റ​ക്ട​ർ തു​ള​സി​ദാ​സ് ക്യാ​മ​റ സ്വി​ച്ച് ഓ​ൺ ചെ​യ്ത​പ്പോ​ൾ എ.​വി. അ​നൂ​പ് ക്ലാ​പ്പ​ടി​ച്ചു. കാ​ഞ്ചി​മാ​ല​യി​ൽ ധ്യാ​ൻ ശ്രീ​നി​വാ​സ​നെ കൂ​ടാ​തെ സി​ദ്ദി​ഖ്, ഇ​ന്ദ്ര​ൻ​സ് എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു. അ​ടു​ത്ത​വ​ർ​ഷം ആ​ദ്യം ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ മ​റ്റു താ​ര നി​ർ​ണ​യ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു.

ഹൃ​ദ​യ​ബ​ന്ധ​ങ്ങ​ളു​ടെ ക​ഥ പ​റ​യു​ന്ന ഒ​രു ചി​ത്ര​മാ​ണ് കാ​ഞ്ചി​മാ​ല. ഹിം​സ​യും അ​ക്ര​മ ദൃ​ശ്യ​ങ്ങ​ളും നി​റ​യു​ന്ന വ​ർ​ത്ത​മാ​ന​കാ​ല​ത്തെ ന​ട​പ്പു രീ​തി​ക​ളി​ൽ നി​ന്ന് ഈ ​സി​നി​മ വേ​റി​ട്ട് നി​ൽ​ക്കും. ന​ഷ്ട​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളു​ടെ വി​സ്മ​യ​ക​ര​മാ​യ സൗ​ന്ദ​ര്യം,സ്നേ​ഹം, ആ​ർ​ദ്ര​ത, പ്ര​ണ​യം ഇ​തെ​ല്ലാം തി​രി​ച്ചു പി​ടി​ക്കാ​നു​ള്ള ഒ​രു ശ്ര​മ​മാ​ണ് ഈ ​സി​നി​മ.

സ​നു ഭാ​സ്ക​റി​ന്‍റേ​താ​ണ് ക​ഥ. കാ​മ​റ പ്ര​ദീ​പ് നാ​യ​ർ. എ​ഡി​റ്റിം​ഗ് സി​യാ​ൻ ശ്രീ​കാ​ന്ത്. സം​ഗീ​തം ഒ​രു​ക്കു​ന്ന​ത് ബി​ജി​പാ​ൽ,ര​മേ​ശ് നാ​രാ​യ​ൺ. വ​രി​ക​ൾ റ​ഫീ​ഖ് അ​ഹ​മ്മ​ദ്. കൊ -​ഡ​യ​റ​ക്ട​ർ ഷി​ബു ഗം​ഗാ​ധ​ര​ൻ. ആ​ർ​ട്ട് രാ​ജീ​വ് കോ​വി​ല​കം. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ഹ​രി വെ​ഞ്ഞാ​റ​മൂ​ട്. 

കോ​സ്റ്റ്യൂം ഇ​ന്ദ്ര​ൻ​സ് ജ​യ​ൻ. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഹാ​രി​സ​ൺ. റീ ​റെ​ക്കോ​ർ​ഡിം​ഗ് റോ​ണി റാ​ഫേ​ൽ. മേ​ക്ക​പ്പ് പ​ട്ട​ണം ഷാ. ​പി​ആ​ർ​ഓ മ​ഞ്ജു ഗോ​പി​നാ​ഥ്. സ്റ്റി​ൽ​സ് അ​ജേ​ഷ്. ഡി​സൈ​ൻ​സ് പ്ര​മേ​ഷ് പ്ര​ഭാ​ക​ർ.

Movies

എ​ന്തെ​ങ്കി​ലും ആ​രോ​പ​ണം വ​ന്നാ​ൽ എ​ഐ ആ​ണെ​ന്ന് പ​റ​ഞ്ഞാ​ൽ മ​തി; അ​ജ്മ​ലി​നെ ട്രോ​ളി ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ  

 

ന​ട​ൻ അ​ജ്മ​ലി​നെ ട്രോ​ളു​ന്ന വി​ധ​ത്തി​ലു​ള്ള ധ്യാ​ൻ ശ്രീ​നി​വാ​സ​ന്‍റെ മ​റു​പ​ടി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​കു​ന്നു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ധ്യാ​ൻ ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് ശ്ര​ദ്ധേ​യം.

അ​റി​യാ​ത്ത കാ​ര്യ​ത്തെ​ക്കു​റി​ച്ച് ഒ​രു ആ​രോ​പ​ണം ആ​രെ​ങ്കി​ലും ഉ​ന്ന​യി​ച്ചാ​ൽ എ​ങ്ങ​നെ പ്ര​തി​ക​രി​ക്ക​ണം എ​ന്നാ​യി​രു​ന്നു ചോ​ദ്യം. ഇ​തി​ന് ‌‌ന​മ്മ​ളെ​ക്കു​റി​ച്ച് ആ​രെ​ങ്കി​ലും ഒ​രു ആ​രോ​പ​ണം പ​റ​ഞ്ഞാ​ൽ അ​ത് എ​ഐ ആ​ണെ​ന്ന് പ​റ​ഞ്ഞാ​ൽ മ​തി എ​ന്നാ​യി​രു​ന്നു ധ്യാ​ൻ ശ്രീ​നി​വാ​സ​ന്‍റെ പ്ര​തി​ക​ര​ണം.

ആ​രോ​പ​ണ​ങ്ങ​ളെ നേ​രി​ടാ​ൻ എ​ഐ ആ​ണെ​ന്ന് പ​റ​ഞ്ഞാ​ൽ മ​തി​യെ​ന്ന ധ്യാ​നി​ന്‍റെ വാ​ക്കു​ക​ൾ അ​ജ്മ​ൽ അ​മീ​റി​നു​ള്ള മ​റു​പ​ടി​യാ​ണോ​യെ​ന്ന് ഒ​രു പ​ക്ഷം ആ​ൾ​ക്കാ​ർ ചോ​ദി​ക്കു​ന്നു.

അ​ടു​ത്തി​ടെ ഒ​രു വി​വാ​ദ​ത്തി​ൽ ന​ട​ൻ അ​ജ്മ​ൽ അ​മീ​ർ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ​വു​മാ​യി ഇ​തി​നു​ള്ള ബ​ന്ധ​മാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്.

അ​ജ്മ​ൽ അ​മീ​റി​ന്‍റേ​തെ​ന്ന പേ​രി​ൽ ചി​ല വീ​ഡി​യോ കോ​ൾ ദൃ​ശ്യ​ങ്ങ​ളും ശ​ബ്ദ​സ​ന്ദേ​ശ​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്നി​രു​ന്നു. വാ​ട്ട്സാ​പ്പ് കോ​ൾ റി​ക്കാ​ർ​ഡ് ചെ​യ്ത​തി​ന്‍റെ ഭാ​ഗ​ങ്ങ​ളാ​ണ് പ്ര​ച​രി​ച്ച​ത്. ലൈം​ഗി​ക​ചു​വ​യോ​ടെ​യു​ള്ള സം​ഭാ​ഷ​ണ​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളാ​ണ് പു​റ​ത്തു വ​ന്ന​ത്. അ​തി​ലൊ​രു ഭാ​ഗ​ത്ത് അ​ജ്മ​ലി​ന്‍റെ മു​ഖം കാ​ണി​ക്കു​ന്നു​മു​ണ്ട്.

പി​ന്നാ​ലെ, ത​ന്‍റെ പേ​രി​ൽ വ​ന്ന വീ​ഡി​യോ സ​ന്ദേ​ശ​ങ്ങ​ൾ എ​ഐ നി​ർ​മി​ത​മാ​ണെ​ന്ന് വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട് അ​ജ്മ​ൽ അ​മീ​ർ രം​ഗ​ത്തെ​ത്തി. താ​ന​ല്ല സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച​തെ​ന്നും ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് കൈ​കാ​ര്യം ചെ​യ്ത മ​റ്റൊ​രാ​ളാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നു​മാ​ണ് അ​ജ്മ​ലി​ന്‍റെ വാ​ദം. ഇ​തി​ന് പി​ന്നാ​ലെ അ​ക്കൗ​ണ്ട് താ​ൻ മാ​ത്രം കൈ​കാ​ര്യം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

എ​ന്നാ​ൽ ഈ ​വീ​ഡി​യോ​യ്ക്ക് താ​ഴെ നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ൾ അ​ജ്മ​ലി​നെ​തി​രെ ഗു​രു​ത​ര​മാ​യ മ​റ്റ് ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി. ഈ ​സം​ഭ​വ​ങ്ങ​ളെ പ​രാ​മ​ർ​ശി​ച്ചു​കൊ​ണ്ടാ​ണോ ധ്യാ​നി​ന്‍റെ പ്ര​തി​ക​ര​ണം എ​ന്നാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​യ​രു​ന്ന ചോ​ദ്യം.

Movies

മ​റ്റ​വ​ൻ വ​ന്നോ, ഏ​ത് ആ ​അ​നൂ​പ് മേ​നോ​ൻ; ധ്യാ​നി​നെ മു​ന്നി​ലി​രു​ത്തി ട്രോ​ളി അ​നൂ​പ് മോ​നോ​ൻ

ധ്യാ​ൻ ശ്രീ​നി​വാ​സ​നെ ട്രോ​ളി ന​ട​ൻ അ​നൂ​പ് മേ​നോ​ൻ. സി​നി​മ മേ​ഖ​ല​യി​ൽ ഏ​റ്റ​വും അ​ധി​കം ചീ​ത്ത​വി​ളി കേ​ൾ​ക്കു​ന്ന ഒ​രു വി​ഭാ​ഗ​മാ​ണ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റു​മാ​രു​ടേ​തെ​ന്നും എ​ന്നാ​ൽ ഒ​രു അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യി ധ്യാ​ൻ ആ​ർ​മാ​ദി​ച്ച പോ​ലെ വേ​റെ ആ​രും ആ​ർ​മാ​ദി​ച്ചി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു അ​നൂ​പ് മേ​നോ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.

ധ്യാ​ൻ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ആ​യി ജോ​ലി ചെ​യ്ത​പ്പോ​ൾ സെ​റ്റി​ലു​ണ്ടാ​യ ര​സ​ക​ര​മാ​യ സം​ഭ​വം പ​റ​ഞ്ഞു​കൊ​ണ്ടാ​യി​രു​ന്നു അ​നൂ​പ് മേ​നോ​ന്‍റെ പ​രാ​മ​ർ​ശം. ‘ര​വീ​ന്ദ്ര നീ ​എ​വി​ടെ​യാ’ എ​ന്ന സി​നി​മ​യു​ടെ പ്ര​സ് മീ​റ്റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​നൂ​പ് മേ​നോ​ൻ.

അ​നൂ​പ് മേ​നോ​ന്‍റെ വാ​ക്കു​ക​ൾ

‘‘ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ ആ​ദ്യ​മാ​യി അ​സി. ഡ​യ​റ​ക്ട​റാ​യ സി​നി​മ​യി​ലെ നാ​യ​ക​നാ​കാ​ൻ ഭാ​ഗ്യം ല​ഭി​ച്ച താ​ര​മാ​ണ് ഞാ​ൻ. ഈ ​ക​ഥ മു​മ്പും പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന് തോ​ന്നു​ന്നു, എ​ങ്കി​ലും ഒ​രു ത​വ​ണ കൂ​ടി പ​റ​യാം.

ഒ​രു സി​നി​മ​യി​ൽ ഏ​റ്റ​വു​മ​ധി​കം ചീ​ത്ത കേ​ൾ​ക്കു​ക​യും ക​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യു​ന്ന ഒ​രു വി​ഭാ​ഗ​മാ​ണ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ടേ​ഴ്സ്. എ​ല്ലാ​വ​രും എ​ടു​ത്തി​ട്ട് ഉ​ടു​ക്കും! എ​ന്തി​നാ​ണെ​ന്ന് അ​റി​യി​ല്ല. സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വും കു​ഴ​പ്പം പി​ടി​ച്ച ന​ട​ന്മാ​രു​ണ്ടെ​ങ്കി​ൽ അ​വ​രും വ​ഴ​ക്കു പ​റ​യും. എ​ല്ലാ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​മാ​രോ​ടു​മു​ള​ള സിം​പ​തി​യും സ​ഹാ​നു​ഭൂ​തി​യും വ​ച്ചു പ​റ​യ​ട്ടെ, ഇ​ക്കൂ​ട്ട​ത്തി​ൽ എ​ല്ലാ​വ​രി​ൽ നി​ന്നും മാ​റ്റി നി​ർ​ത്തേ​ണ്ട ഒ​രാ​ളാ​ണ് ഈ ​ഇ​രി​ക്കു​ന്ന ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ.

ഇ​വ​ൻ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യ സെ​റ്റി​ൽ ഒ​രാ​ൾ വ​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​ന് നാ​യ​ക​നാ​കേ​ണ്ട അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ർ ആ​യാ​ൽ മ​തി​യെ​ന്നു പ​റ​യും. കാ​ര​ണം, ഇ​വ​ൻ അ​വി​ടെ ആ​ർ​മാ​ദി​ച്ച പോ​ലെ ഒ​രു അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റും മ​ല​യാ​ള സി​നി​മാ ച​രി​ത്ര​ത്തി​ൽ ചെ​യ്തു​കാ​ണി​ല്ല. ഞാ​ൻ വ​ന്ന ശേ​ഷം മാ​ത്ര​മേ ഇ​വ​ൻ വ​രൂ, അ​ത്രേ ഒ​ള​ളൂ. വേ​ങ്ങേ​രി​യോ എ​വി​ടെ​യോ ഷൂ​ട്ട് ഉ​ള്ള സ​മ​യം. ഇ​വ​ൻ തൊ​ണ്ട​യാ​ട് ബൈ​പ്പാ​സി​ൽ കാ​റി​ടും. എ​ന്നി​ട്ട് അ​വി​ടു​ന്ന് വി​ളി​ച്ചു ചോ​ദി​ക്കും. ‘മ​റ്റ​വ​ൻ വ​ന്നോ, ഏ​താ ആ ​അ​നൂ​പ് മേ​നോ​ൻ!’ അ​വ​ൻ വ​ന്നെ​ന്നു പ​റ​ഞ്ഞാ​ൽ ഓ​ടി വ​രും.

പി​ന്നെ സെ​റ്റി​ൽ വ​ന്നാ​ൽ ‘അ​നൂ​പേ​ട്ടാ’ എ​ന്നു പ​റ​ഞ്ഞ് ഓ​ടി​വ​രും. ന​മു​ക്ക് അ​റി​യാം കാ​ര്യം. ഇ​വ​ന്‍റെ വി​ളി​യൊ​ക്കെ ന​മ്മ​ളും കേ​ൾ​ക്കു​ന്നു​ണ്ട്. ഉ​ച്ച​വ​രെ ഇ​വ​ൻ പ​ണി​യെ​ടു​ത്തു​വെ​ന്നു വ​രു​ത്താ​ൻ കാ​ണി​ക്കു​ന്ന ചി​ല വേ​ല​ക​ളു​ണ്ട്. ന​മു​ക്ക് അ​ന്നേ അ​റി​യാം, ഇ​ത് ഇ​വി​ടെ ഒ​ന്നും നി​ൽ​ക്കു​ന്ന സാ​ധ​ന​മാ​യി​രി​ക്കി​ല്ല. ഇ​വ​ൻ പ​ട​ർ​ന്നു പ​ന്ത​ലി​ച്ച് ഹോ​ട്ട് കേ​ക്ക് എ​ന്നു പ​റ​യു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തു​മെ​ന്നും ന​മു​ക്ക് അ​റി​യാം, കാ​ര​ണം ഇ​വ​ന് ഇ​ത​ല്ലാ​തെ വേ​റെ ഒ​ന്നു​മാ​കാ​ൻ ക​ഴി​യി​ല്ല.

പ​ക്ഷേ, എ​ന്തൊ​ക്കെ​യാ​യാ​ലും ഇ​വ​ന്‍ അ​ടു​ത്ത​ത് എ​നി​ക്കി​ട്ട് പ​ണി​ത​രു​മെ​ന്ന് ഉ​റ​പ്പാ​ണ്. എ​ന്നി​രു​ന്നാ​ലും എ​നി​ക്ക് ഒ​രു​പാ​ട് ഇ​ഷ്ട​മു​ള്ള അ​ഭി​നേ​താ​വാ​ണ് ധ്യാ​ൻ. ന​ട​നെ​ന്ന​തി​ലു​പ​രി ഒ​രു സ്പേ​സി​ലേ​ക്കു ക​യ​റി വ​രു​മ്പോ​ൾ അ​യാ​ൾ ഉ​ണ്ടാ​ക്കു​ന്ന എ​ന​ർ​ജി​യു​ണ്ട്. അ​ത് ചി​ല്ല​റ​ക്കാ​ര്യ​മ​ല്ല, എ​ളു​പ്പ​മ​ല്ല അ​ത് ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​ൻ. അ​താ​ണ് സ്റ്റാ​ർ​ഡം എ​ന്നു പ​റ​യു​ന്ന​ത്. ധ്യാ​നി​ന്‍റെ സ്റ്റാ​ർ​ഡം ഓ​ഫ് സ്ക്രീ​നി​ലാ​ണ് കൂ​ടു​ത​ല്‍ ക​ണ്ടി​ട്ടു​ള്ള​ത്. അ​ത് ഓ​ൺ സ്ക്രീ​നി​ലേ​ക്കും എ​ത്തി​ക്കും.’’

Latest News

Corehub Up